കൊച്ചി: തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടമായി കാണുന്നതായും മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാൻ വിടാൻ കഴിയില്ലെന്നും വ്യക്തമാക്കി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. തട്ടവും പർദ്ദയും ഇസ്ലാമികമാണെന്നും അതിനെതിരെ ആര് പ്രതികരിച്ചാലും എതിർക്കുമെന്നും ഉമർ ഫൈസി പറഞ്ഞു. പഴഞ്ചൻ എന്ന് പറഞ്ഞാലും പ്രശ്നമില്ലെന്നും സ്ത്രീകൾക്ക് അച്ചടക്കം വേണമെന്നും റിപ്പോർട്ടർ ചാനലിൽ നടന്ന ചർച്ചയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
‘തട്ടം അഴിപ്പിച്ചു എന്ന് പറയുന്നത് പുരോഗമനം അല്ല. മതാചാരങ്ങൾ കുട്ടിക്കാലം മുതൽ പഠിപ്പിക്കുന്നതാണ്. സമസ്ത ഇസ്ലാമിന്റെ കാര്യങ്ങൾ പറഞ്ഞ് കൊണ്ടിരിക്കും. ചിലർ വിവരക്കേട് കാരണം ചിലത് എഴുതി വിടുന്നു. കമ്യൂണിസ്റ്റ് നിലപാടുകളോട് യോജിപ്പില്ല. മത വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്നവർ അതിന്റെ ദൂഷ്യം തെരഞ്ഞെടുപ്പിൽ അനുഭവിക്കും,’ ഉമർ ഫൈസി വ്യക്തമാക്കി.
Post Your Comments