Latest NewsKeralaIndiaNews

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹ​ർജികൾ ഉടൻ പരിഗണിക്കില്ല

ഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹ​ർജികൾ സുപ്രീംകോടതിയുടെ ഒൻപതം​ഗ ബെഞ്ച് ഉടൻ പരിഗണിക്കില്ല. ഒക്ടോബർ പന്ത്രണ്ടിന് ഒൻപതം​ഗ ‌ബെഞ്ച് പരിഗണിക്കുന്ന ഹർജികളുടെ പട്ടിക സുപ്രീംകോടതി പുറത്തുവിട്ടിരുന്നു. ഇതിൽ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ ഉൾപെട്ടിട്ടിട്ടില്ല. ഒൻപതം​ഗ ‌ബെഞ്ച് പരിഗണിക്കുന്ന മറ്റ്‌ നാല് കേസുകളാണ് പട്ടികയിൽ ഉള്ളത്.

നേരത്തെ, ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്റ്റംബർ 28ന് പുറപ്പെടുവിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളും 2006ൽ യുവതി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജികളും ഈ മാസം പരി​ഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button