ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ തന്ത്രപ്രധാന കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു

തിരുവനന്തപുരം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ തന്ത്രപ്രധാന കൂടിക്കാഴ്ച നടത്തും. രാജ്ഭവനിലാണ് കൂടിക്കാഴ്ച. മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്ന് രാവിലെ മോഹന്‍ ഭാഗവത് കോഴിക്കോട് എത്തി. ചൊവ്വാഴ്ച  വൈകീട്ട്‌  7.45 ന് അദ്ദേഹം രാജ്ഭവനിലെത്തും.

വരുന്ന പൊതു തെരെഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ചര്‍ച്ചകളായിരിക്കും കൂടിക്കാഴ്ചയില്‍ ഉണ്ടാകുക എന്നാണ് സൂചന. സംസ്ഥാനത്തെ രാഷ്ട്രീയ നീക്കങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയാകും. 9, 10 തിയതികളില്‍ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം വിവിധ യോഗങ്ങളില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

വള്ളിക്കാവ് അമൃത എന്‍ജിനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുന്ന ശിബിരത്തില്‍ പങ്കെടുത്ത ശേഷം അദ്ദേഹം വള്ളിക്കാവ് ആശ്രമത്തില്‍ മാതാ അമൃതാനന്ദമയി
സന്ദര്‍ശിക്കും

Share
Leave a Comment