Latest NewsNewsIndia

വായുമലിനീകരണം രൂക്ഷം: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും കൽക്കരി ഉപയോഗം നിരോധിക്കണമെന്ന് നിർദ്ദേശം

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും വായുമലിനീകരണം രൂക്ഷമാകുന്നു. 231 ആണ് ഡൽഹിയിൽ ഇന്ന് രാവിലെ എയർ ക്വാളിറ്റി ഇൻഡക്സ് രേഖപ്പെടുത്തിയ വായു മലിനീകരണം നിരക്ക്. കുറഞ്ഞ താപനില 20.9 ഡിഗ്രി സെൽഷ്യസാണ്. ഈ സീസണിലെ കുറഞ്ഞ താപനിലയെക്കാൾ കുറവാണിതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Read Also: ആരോപണങ്ങൾ വ്യാജവും അംഗീകരിക്കാനാവാത്തതും; ഡൽഹി പോലീസിന്റെ എഫ്‌ഐആറിലെ ആരോപണങ്ങൾ തള്ളി ന്യൂസ്‌ക്ലിക്ക്

തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം വളരെ മോശമായതിനാൽ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും കൽക്കരി ഉപയോഗം നിരോധിക്കണമെന്നാണ് കേന്ദ്ര എയർ ക്വാളിറ്റി പാനൽ നൽകിയിരിക്കുന്ന നിർദ്ദേശം. മലിനീകരണം കൂടുതലായി ഉണ്ടാക്കുന്ന വ്യവസായ ശാലകൾക്കും വൈദ്യുത നിലയങ്ങൾക്കും എതിരെ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും പാനൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: ഇസ്രായേലിന് നേരെ ഹമാസിന്റെ ആക്രമണം, 22 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്, മരണസംഖ്യ ഉയരുമെന്ന് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button