കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മാറനല്ലൂർ കണ്ടല കരിങ്കുളം പൊഴിയൂർക്കോണം ചിറയിൽ വീട്ടിൽ മഹേഷി(30)നെയാണ് കോടതി ശിക്ഷിച്ചത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ്കുമാർ ആണ് ശിക്ഷ വിധിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ 10 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു. 2015-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡന വിവരം സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടി അധ്യാപികയെ അറിയിച്ചതനുസരിച്ച് ചൈൽഡ് ലൈൻ വഴി പൊലീസിന് പരാതി നൽകുകയായിരുന്നു.
പൂജപ്പുര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മാറനല്ലൂർ പൊലീസിന് കൈമാറി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് ഹാജരായി.
Post Your Comments