ThiruvananthapuramKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ചു: പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും

മാ​റ​ന​ല്ലൂ​ർ ക​ണ്ട​ല ക​രി​ങ്കു​ളം പൊ​ഴി​യൂ​ർ​ക്കോ​ണം ചി​റ​യി​ൽ വീ​ട്ടി​ൽ മ​ഹേ​ഷി​(30)നെ​യാ​ണ്​ കോടതി ശിക്ഷിച്ചത്

കാ​ട്ടാ​ക്ക​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ച കേ​സി​ൽ പ്ര​തി​ക്ക് 20 വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോടതി. മാ​റ​ന​ല്ലൂ​ർ ക​ണ്ട​ല ക​രി​ങ്കു​ളം പൊ​ഴി​യൂ​ർ​ക്കോ​ണം ചി​റ​യി​ൽ വീ​ട്ടി​ൽ മ​ഹേ​ഷി​(30)നെ​യാ​ണ്​ കോടതി ശിക്ഷിച്ചത്. കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി എ​സ്. ര​മേ​ഷ്‌​കു​മാ​ർ ആണ് ശി​ക്ഷ വിധി​ച്ച​ത്.

Read Also : വികസന കുതിപ്പിനൊരുങ്ങി എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകൾ: 450 കോടിയുടെ റെയിൽവേ പദ്ധതികൾ പൂർത്തിയാകുന്നു

പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ 10 മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണമെന്നും കോടതി വിധിയിൽ പറയുന്നു. 2015-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. പീ​ഡ​ന വി​വ​രം സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യാ​യ പെ​ൺ​കു​ട്ടി അ​ധ്യാ​പി​ക​യെ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ചൈ​ൽ​ഡ് ലൈ​ൻ വ​ഴി പൊ​ലീ​സി​ന് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പൂ​ജ​പ്പു​ര പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് മാ​റ​ന​ല്ലൂ​ർ പൊ​ലീ​സി​ന് കൈ​മാ​റി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്​​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഡി.​ആ​ർ. പ്ര​മോ​ദ് ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button