ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ജപ്പാനെ തകര്‍ത്തെറിഞ്ഞ് സ്വർണം നേടി ഇന്ത്യ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ജയത്തോടെ പാരിസ് ഒളിംപിക്സിനുള്ള യോഗ്യതയും ഇന്ത്യൻ ഹോക്കി ടീം സ്വന്തമാക്കി. ഗെയിംസിൽ ഇന്ത്യയുടെ 22–ാം സ്വർണമാണിത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇരട്ട ഗോളുകള്‍ നേടി മുന്നില്‍ നിന്നു നയിച്ചു.
മന്‍പ്രീത് സിങ്, അഭിഷേക്, അമിത് രോഹിതാസ് എന്നിവരും ഇന്ത്യക്കായി ഗോളുകള്‍ നേടി. ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യ നേടുന്ന നാലാം സ്വര്‍ണമാണിത്. നേരത്തെ 1966, 1998, 2014 വര്‍ഷങ്ങളിലാണ് സുവര്‍ണ നേട്ടം കൈവരിച്ചിട്ടുള്ളത്. മത്സരത്തിലുടനീളം അപരാജിത മുന്നേറ്റമാണ് ഇന്ത്യ നടത്തിയത്.
ഗർഭാശയ ഫൈബ്രോയ്ഡ് ഇല്ലാതാക്കാൻ ഈ 5 യോഗാസനങ്ങൾ വളരെയേറെ ഗുണപ്രദം
ഗെയിംസില്‍ ഇന്ത്യയുടെ 22ാം സ്വര്‍ണമാണിത്. ആകെ മെഡല്‍ നേട്ടം 95ല്‍ എത്തി. 34, വെള്ളി, 39 വെങ്കലം നേട്ടങ്ങളും ഇന്ത്യക്കുണ്ട്. അമ്പെയ്ത്തിൽ മൂന്ന് മെഡലുകളും കബഡിയിൽ രണ്ട് മെഡലുകളും ബാഡ്മിന്റൻ, ക്രിക്കറ്റ്, എന്നിവയിൽ ഓരോ മെഡലുകള്‍ വീതവും ഇന്ത്യയ്ക്ക് ഉറപ്പാണ്. ഇതോടെ ചൈനയിൽ ഇന്ത്യ 100 മെഡലുകൾ ഉറപ്പിച്ചിട്ടുണ്ട്.
Post Your Comments