കൊച്ചി: സഹകരണ ബാങ്കുകള്‍ വഴിയുള്ള തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇഡിക്ക് മുന്നില്‍ 188 പരാതികള്‍. കരുവന്നൂര്‍ കേസില്‍ സതീഷ്‌കുമാര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് പരാതികള്‍ ലഭിച്ചത്.
Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി: ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വിട്ടയക്കണമെന്ന് ആവശ്യം
ദുരൂഹ ഇടപാടുകളില്‍ ഉന്നത സിപിഎം നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് പരാതികളില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് കരുവന്നൂര്‍ കള്ളപ്പണമിടപാടില്‍ തൃശൂരിലെ എസ്ടി ജ്വല്ലറി ഉടമ കെ.കെ സുനില്‍കുമാര്‍, വ്യവസായി പി. ജയരാജ്, സിപിഎം കൗണ്‍സിലര്‍ മധു അമ്പലപുരം എന്നിവരെയും ഇഡി ചോദ്യം ചെയ്തു.
Read Also: തെളിവെടുപ്പിന് ഹാജരായില്ല: മൂന്ന് ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ച് വിവരാവകാശ കമ്മീഷണർ
അതേസമയം, സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം.കെ കണ്ണന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കും. ഇപ്പോള്‍ ഹാജരാക്കിയ സ്വത്ത് വിവരങ്ങളുടെ രേഖകള്‍ അപൂര്‍ണമെന്ന് ഇഡി വ്യക്തമാക്കി. സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളില്‍ തൃശൂര്‍ സഹകരണ ബാങ്കിലെ അക്കൗണ്ട് വിവരങ്ങള്‍ ഇല്ല. ആവശ്യമുള്ള രേഖകളുടെ പട്ടിക തയ്യാറാക്കി വീണ്ടും നോട്ടീസ് നല്‍കാനാണ് ഇഡിയുടെ തീരുമാനം.
Post Your Comments