Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി: ​ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വിട്ടയക്കണമെന്ന് ആവശ്യം

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി. കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വിട്ടയക്കണമെന്നും 500 കോടി രൂപ നൽകണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം തകർക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് കേന്ദ്ര ഏജൻസികൾക്ക് ഇ-മെയിൽ വഴി ഭീഷണി സന്ദേശം എത്തിയത്.

വയോധികനെ വെട്ടിക്കൊന്നു: പ്രതിയ്ക്കായി തെരച്ചിൽ ആരംഭിച്ച് പോലീസ്

എത്ര മുൻകരുതൽ സ്വീകരിച്ചാലും തങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും സംസാരിക്കാൻ ആ​ഗ്രഹമുണ്ടെങ്കിൽ ഇ-മെയിലിൽ പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കാനും സന്ദേശത്തിൽ പറയുന്നു. സംഭവത്തിന് പിന്നാലെ, ദേശീയ അന്വേഷണ ഏജൻസിയും മുംബൈ പൊലീസും ജാ​ഗ്രത നിർദ്ദേശങ്ങൾ സ്വീകരിച്ചു. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button