ന്യൂഡൽഹി: അകാരണമായി പോലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ കഴിയേണ്ടി വന്ന വ്യക്തിയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. ഡൽഹി പോലീസിനെതിരായ കേസിലാണ് കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്. പൊതുജനങ്ങളെ പോലീസ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്ന രീതി ഞെട്ടിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അര മണിക്കൂർ അകാരണമായി പോലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ കഴിയേണ്ടി വന്നയാൾക്കാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.
Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി: ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വിട്ടയക്കണമെന്ന് ആവശ്യം
കുറ്റക്കാരായ പോലീസുകാർക്ക് വ്യക്തമായ സന്ദേശം നൽകുന്നതിന് വേണ്ടി നഷ്ടപരിഹാരത്തുക അവരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കണമെന്ന് കോടതി അറിയിച്ചു. പരാതിക്കാരന്റെ വ്യക്തി സ്വാതന്ത്ര്യം മാനിക്കാതെയും യാതൊരു തരത്തിലുള്ള വീണ്ടുവിചാരമില്ലാതെയും ഉദ്യോഗസ്ഥർ പെരുമാറി.
നിയമപ്രകാരം പാലിക്കേണ്ട ഒരു നടപടിക്രമവും പാലിക്കാതെ പരാതിക്കാരനെ നിസാരമായി പിടിച്ചുകൊണ്ടുവന്ന് യാതൊരു കാരണവും കൂടാതെ ലോക്കപ്പിൽ അടയ്ക്കുകയായിരുന്നു.
Read Also: രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് നിന്ന് ഇടതുപക്ഷ തീവ്രവാദം പൂർണമായും തുടച്ചുനീക്കും: അമിത് ഷാ
Post Your Comments