കുളത്തൂപ്പുഴ: യുവാവിനെ കല്ലടയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. നെടുവന്നൂർകടവ് പൂമ്പാറയിൽ ബ്ലോക്ക് നമ്പർ 47 പൊടിയൻ-ഓമന ദമ്പതികളുടെ മകൻ ഉണ്ണി(48 )യെ ആണ് കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ സ്ത്രീയുടെ പണം കവർന്നു: പ്രതി പിടിയിൽ
കഴിഞ്ഞദിവസം രാവിലെ 11-ഓടെയാണ് സുഹൃത്തുക്കൾ ഉണ്ണിയുടെ മൃതദേഹം ആറ്റിൽ നിന്ന് കണ്ടെടുത്തത്. ഉണ്ണിയുടെ മരണം കൊലപാതകം ആണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ഇതിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പട്ട് ഉണ്ണിയുടെ ഭാര്യയും ബന്ധുക്കളും കുളത്തപ്പുഴ പൊലീസിൽ പരാതി നൽകി.
കുളത്തുപ്പുഴ പൊലീസ് അസ്വഭാവിക മരണത്തിനു കേസ് എടുത്തു. പോസ്റ്റ്മോർട്ടം നടപടികൾക്കു വേണ്ടി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: ലത, മക്കൾ: വിഷ്ണു, വീണ, ബിബിൻ.
Post Your Comments