
അങ്കമാലി: പതിനെട്ടുകാരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കറുകുറ്റിയില്‍ താമസിക്കുന്ന ഒറീസ സ്വദേശി ആകാശി(43)നെയാണ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ ഇന്‍സ്പെക്ടര്‍ പി.എം.ബൈജുവിന്റെ നേതൃത്വത്തില്‍ ആണ് അറസ്റ്റ് ചെയ്തത്.
വാഴപ്പിള്ളിയിലെ കഫേ മനാറ റസ്റ്ററന്റില്‍ ജീവനക്കാരനായ ആസാം സ്വദേശിയായ സാബിര്‍ അഹമ്മദിനെയാണ് ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രതി കത്തിക്ക് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാള്‍ റസ്റ്ററന്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചിരുന്നു. ഇത് കടയുടമയോട് സാബിര്‍ പറഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
എസ്ഐമാരായ മാഹിന്‍ സലിം, വിഷ്ണു രാജ്, ദിലീപ് കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments