ErnakulamLatest NewsKeralaNattuvarthaNews

മുൻവൈ​രാ​ഗ്യം മൂലം പ​തി​നെ​ട്ടു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: ഒ​റീ​സ സ്വ​ദേ​ശി പിടിയിൽ

ക​റു​കു​റ്റി​യി​ല്‍ താ​മ​സി​ക്കു​ന്ന ഒ​റീ​സ സ്വ​ദേ​ശി ആ​കാ​ശി(43)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

അ​ങ്ക​മാ​ലി: പ​തി​നെ​ട്ടു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അറസ്റ്റില്‍. ക​റു​കു​റ്റി​യി​ല്‍ താ​മ​സി​ക്കു​ന്ന ഒ​റീ​സ സ്വ​ദേ​ശി ആ​കാ​ശി(43)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. മൂ​വാ​റ്റു​പു​ഴ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​എം.​ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : താമരശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട, ലഹരിവിൽപന വാടകവീട് കേന്ദ്രീകരിച്ച്: പി​ടിച്ചെടുത്തത് 145 ഗ്രാം ​എം.​ഡി.​എം.​എ

വാ​ഴ​പ്പി​ള്ളി​യി​ലെ ക​ഫേ മ​നാ​റ റ​സ്റ്റ​റ​ന്‍റി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ ആ​സാം സ്വ​ദേ​ശി​യാ​യ സാ​ബി​ര്‍ അ​ഹ​മ്മ​ദി​നെ​യാ​ണ് ഇ​തേ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രനായ പ്രതി ക​ത്തി​ക്ക് കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ​ഇ​യാ​ള്‍ റ​സ്റ്റ​റ​ന്‍റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ചി​രു​ന്നു. ഇ​ത് ക​ട​യു​ട​മ​യോ​ട് സാ​ബി​ര്‍ പ​റ​ഞ്ഞ​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ലാ​ണ് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

എ​സ്ഐ​മാ​രാ​യ മാ​ഹി​ന്‍ സ​ലിം, വി​ഷ്ണു രാ​ജ്, ദി​ലീ​പ് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button