താമരശ്ശേരി: താമരശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. 145 ഗ്രാം എം.ഡി.എം.എ പിടികൂടി. കുടുക്കിലുമ്മാരം ചുടലമുക്ക് അരേറ്റക്കുന്നുമ്മൽ അരേക്കുംചാലിൽ വാടകക്ക് താമസിക്കുന്ന ഫത്ത ഹുല്ല(33)യുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടികൂടിയത്. 145 ഗ്രാം എം.ഡി.എം.എ ആണ് ഇവിടെ നിന്ന് താമരശ്ശേരി പൊലീസ് പിടികൂടിയത്.
Read Also : എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറി: പഞ്ചാബ് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
ബുധനാഴ്ച അർധരാത്രിയോടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ലഹരി വിൽപനക്കായി ഉപയോഗിക്കുന്ന ഒരു ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പൊലീസിനെ കണ്ട് പ്രതി മതിൽ ചാടി രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം ശക്തമാക്കിയതായി സി.ഐ സത്യനാഥൻ പറഞ്ഞു.
Post Your Comments