Latest NewsNewsIndia

ഭാര്യയെയും രണ്ടു മക്കളെയും വെടിവെച്ച് കൊലപ്പെടുത്തി പോലീസുകാരന്‍ ജീവനൊടുക്കി

വിശാഖപട്ടണം: ഭാര്യയെയും രണ്ട് മക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പോലീസുകാരൻ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കടപ്പ ടൂ ടൗൺ പോലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായ വെങ്കിടേശ്വരലുവാണ് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് മരിച്ചത്. ബുധനാഴ്ച അർധരാത്രിയായിരുന്നു സംഭവം.

ബുധനാഴ്ച രാത്രി 11 മണിവരെ വെങ്കിടേശ്വരലു പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇതിനുശേഷം സ്റ്റേഷനിൽ നിന്ന് തോക്കും തിരകളും കൈക്കലാക്കി വീട്ടിലെത്തുകയും ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുകയും ആയിരുന്നുവെന്നാണ്‌ പോലീസിന്റെ നിഗമനം. വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഓഹരി വിപണിയിലെ നഷ്ടവും കുടുംബ പ്രശ്നങ്ങളുമാണ് പോലീസുകാരനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button