AlappuzhaKeralaNattuvarthaLatest NewsNews

സൈക്കിളിൽ സഞ്ചരിക്കവെ തെരുവുനായയുടെ ആക്രമണം: 12കാരന് പരിക്ക്

കുരട്ടിക്കാട് അൻസാദ് മൻസിലിൽ അൻസാദിന്റെ മകൻ മുഹമ്മദ്‌ നഹ്യാനാണ് (12) പരിക്കേറ്റത്

മാന്നാർ: സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ആറാം ക്ലാസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. കുരട്ടിക്കാട് അൻസാദ് മൻസിലിൽ അൻസാദിന്റെ മകൻ മുഹമ്മദ്‌ നഹ്യാനാണ് (12) പരിക്കേറ്റത്.

Read Also : നടി അനുപമ പരമേശ്വരന്റെ വരൻ യുവനാടനോ? വിവാഹ വാർത്തയിൽ പ്രതികരണവുമായി അമ്മ

ബുധനാഴ്ച രാത്രി കുരട്ടിക്കാട് തൊമ്മൻ പറമ്പ് കടവിന് സമീപം വെച്ചാണ് സംഭവം. സൈക്കിളിൽ വരുകയായിരുന്ന വിദ്യാർത്ഥിയുടെ ദേഹത്തിലേക്ക് നായ ചാടിക്കയറുകയായിരുന്നു. സൈക്കിളിൽ നിന്ന് താഴെ വീണ വിദ്യാർത്ഥി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇടത് കാലിന്റെ തുട ഭാഗത്താണ് കടിയേറ്റത്.

വിദ്യാർത്ഥി തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button