തിരുവനന്തപുരം: നിയമനക്കോഴയിലെ ഇടനിലക്കാരന്‍ അഖില്‍ സജീവും സംഘവും കോട്ടയം മെഡിക്കല്‍ കോളേജില്‍ മറ്റൊരു വന്‍ തട്ടിപ്പ് നടത്തിയെന്ന് പോലീസ്. നിയമനക്കോഴയില്‍ അറസ്റ്റിലായ റഹീസിനെ ചോദ്യം ചെയ്തപ്പോളാണ് ഇക്കാര്യം വ്യക്തമായത്.
Read Also: ‘പച്ച മലയാളത്തിൽ പറഞ്ഞാൽ ഞമ്മളിടുമ്പം ബർമൂഡാ, ഇങ്ങളിട്ടാൽ കീറിയ കോണകം’: പരിഹാസവുമായി ഹരീഷ് പേരടി
മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരുടെ നിയമനത്തിനായി ഒരു ഏജന്‍സിയില്‍ നിന്ന് പണം വാങ്ങിയെന്നാണ് കണ്ടെത്തല്‍. നിയമനം വാഗ്ദാനം ചെയ്ത് അഖില്‍ സജീവും മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ ലെനിനും ചേര്‍ന്ന് മറ്റ് ചിലരില്‍ നിന്നും പണം വാങ്ങിയെന്നാണ് പോലീസിന്റെ നിഗമനം.
റഹീസിന്റെ വാട്സാപ്പ് ചാറ്റുകള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കോട്ടയം എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കും.
Post Your Comments