തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ്. അഭിഭാഷകനായ കോഴിക്കോട് സ്വദേശി റയീസാണ് പിടിയിലായത്. കേസില്‍ പ്രതിക ചേര്‍ക്കപ്പെട്ട അഖില്‍ സജീവിന്റേയും ലെനിൻ രാജിന്റേയും അടുത്ത സുഹൃത്താണ് ഇയാള്‍.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇ മെയില്‍ ഉണ്ടാക്കിയത് റയീസാണെന്നു അന്വേഷണ സംഘം കണ്ടെത്തി. തട്ടിപ്പിന്റെ ഗൂഢാലോചനയില്‍ ഇയാള്‍ക്ക് വലിയ പങ്കുണ്ടെന്നും പൊലീസ് പറയുന്നു.
പരാതിക്കാരനായ ഹരിദാസിന്റെ മരുമകള്‍ക്ക് ലഭിച്ച ജോലിയുടെ പോസ്റ്റിങ് ഓര്‍ഡര്‍ വന്നത് ഒരു ഇ മെയില്‍ ഐഡിയില്‍ നിന്നാണ്. ഇതു വ്യാജമായിരുന്നു. ഇത് റയീസാണ് നിര്‍മിച്ചത് എന്നാണ് കണ്ടെത്തല്‍. അതേസമയം, പരാതിക്കാരനായ ഹരിദാസിന്റെ സുഹൃത്ത് ബാസിതിനേയും കന്റോണ്‍മെന്റ് പൊലീസ് ചോദ്യം ചെയ്തിരുന്നു.
എന്നാല്‍, ബാസിതിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒവിവാക്കി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചാല്‍ വരണമെന്ന നിര്‍ദ്ദേശവും പൊലീസ് ബാസിതിനു നല്‍കിയിട്ടുണ്ട്. അതിനിടെ പരാതിക്കാരനായ ഹരിദാസ് ഒളിവിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഹരിദാസിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്.
Post Your Comments