KeralaLatest NewsNews

ബലാത്സംഗ കേസ്; നടൻ ഷിയാസ് കരീം പിടിയിൽ

ചെന്നൈ: ബലാത്സംഗ കേസിൽ പ്രതിയായ നടൻ ഷിയാസ് കരീം പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് തടഞ്ഞു വെക്കുകയായിരുന്നു. ചന്തേര പൊലീസിനെ ചെന്നൈ കസ്റ്റംസ് വിഭാഗം വിവരം അറിയിച്ചു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ, കാസര്‍ഗോഡ് ചന്തേര പൊലീസാണ് കേസെടുത്തത്. കേസിൽ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സ്ത്രീ പീഡനത്തിനും പണം തട്ടിയതിനും ഇയാൾക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷിയാസിനെതിരെ ലൂക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

പരസ്യ മോഡലായിരുന്ന ഷിയാസ് കരീം ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് ശ്രദ്ധേയനായത്. ബി​ഗ് ബോസ് മലയാളം സീസൺ വണ്ണിലാണ് ഷിയാസ് മത്സരാർഥിയായി പങ്കെടുത്തത്. ബിഗ് ബോസിന് ശേഷം നിരവധി സിനിമ അവസരങ്ങൾ ലഭിച്ച ഷിയാസ്, സോഷ്യല്‍ മീഡിയയിലും താരമാണ്. സാമൂഹിക വിഷയങ്ങളിൽ പ്രതികരിച്ച് ഷിയാസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധനേടാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button