മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. നരേന്ദ്ര മോദി വളരെ ബുദ്ധിമാനാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ വികസനത്തില്‍ വലിയ കുതിച്ചുചാട്ടം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ മാദ്ധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
Read Also: സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി: വിശാലിന്റെ ആരോപണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു
സാമ്പത്തിക ഭദ്രതയിലും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ പോരാട്ടത്തിലും റഷ്യയും ഇന്ത്യയും തമ്മില്‍ കൂടുതല്‍ സഹകരണം ഉണ്ടാകുമെന്നും വ്ളാഡിമിര്‍ പുടിന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ‘പ്രധാനമന്ത്രി മോദിയുമായി വളരെ നല്ല രാഷ്ട്രീയ ബന്ധമാണ്. അദ്ദേഹം വളരെ ബുദ്ധിമാനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ വികസനത്തില്‍ വളരെ മികച്ച മുന്നേറ്റം നടത്തുന്നു. വികസനത്തില്‍ പ്രവര്‍ത്തിക്കാനുള്ള ഇന്ത്യയുടെയും റഷ്യയുടെയും താല്‍പ്പര്യം നിറവേറ്റുന്നു’, ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ ന്യൂഡല്‍ഹി പ്രഖ്യാപനം അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
Post Your Comments