
തിരുവനന്തപുരം: പാര്‍ട്ടി വ്യത്യാസമില്ലാതെ എല്ലാവരോടും വളരെ സൗമ്യമായി പെരുമാറിയിരുന്ന സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്റെ വിയോഗം തൊഴിലാളികള്‍ക്ക് വലിയ നഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. തന്റെ ജീവിതം മുഴുവന്‍ താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച നേതാവായിരുന്നു ആനത്തലവട്ടമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Read Also: മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു
‘തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാന്‍ ജീവിതം മുഴുവന്‍ പോരാട്ടം നടത്തിയ തൊഴിലാളി നേതാവായിരുന്നു അദ്ദേഹം. എതിര്‍ രാഷ്ട്രീയ ചേരിയിലായിരുന്നിട്ട് കൂടി ഏറെ സ്‌നേഹത്തോടെയായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന ആനത്തലവട്ടത്തിന്റെ വിയോഗം തൊഴിലാളികള്‍ക്ക് വലിയ നഷ്ടമാണ്. കേരള രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യം പ്രതിഫലിക്കും. ആനത്തലവട്ടം ആനന്ദന്റെ കുടുംബത്തിന്റെയും പാര്‍ട്ടിയുടേയും ദു:ഖത്തില്‍
പങ്കുചേരുന്നു’, കെ.സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments