ഉത്തരാഖണ്ഡിൽ ഇന്ന് വീണ്ടും ഭൂചലനം. ഉത്തരകാശിയിലാണ് ഇന്ന് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 3:50 ഓടെയാണ് ഭൂചലനം ഉണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് അനുസരിച്ച്, റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മറ്റ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 48 മണിക്കൂറിനിടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന രണ്ടാമത്തെ ഭൂചലനമാണിത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം തന്നെ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച പിത്തോർഗാഡിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നേപ്പാളിൽ രൂപപ്പെട്ട പ്രകമ്പനം ഉത്തരേന്ത്യൻ നഗരങ്ങളിലും ഉണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് നേപ്പാളിൽ ആദ്യ ഭൂചലനം റിപ്പോർട്ട് ചെയ്തത്. തുടർന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ 3 ഭൂചലനങ്ങൾ കൂടി അനുഭവപ്പെടുകയായിരുന്നു. ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലും റിക്ടർ സ്കെയിലിൽ നേരിയ തീവ്രത അനുഭവപ്പെട്ട ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്.
Also Read: നെടുമങ്ങാട് കോടതി വളപ്പിൽ അഭിഭാഷകനെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
Post Your Comments