പാസ്‌വേഡ് പങ്കിടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. ഇതോടെ, ഒറ്റ അക്കൗണ്ടിൽ നിന്നും ഒരുപാട് ഉപഭോക്താക്കൾക്ക് സിനിമ, സീരിയൽ, ക്രിക്കറ്റ് എന്നിവ കാണാൻ സാധിക്കുകയില്ല. നിലവിൽ, ഹോട്ട്സ്റ്റാറിന്റെ പ്രീമിയം അക്കൗണ്ട് 10 ഉപകരണങ്ങളിൽ ലോഗിൻ ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ ലോഗിൻ ചെയ്യാൻ സാധിക്കുന്ന ഉപകരണങ്ങളുടെ എണ്ണം പത്തിൽ നിന്ന് നാലാക്കി ചുരുക്കാനാണ് പദ്ധതി.
അധികം വൈകാതെ തന്നെ പാസ്‌വേഡ് പങ്കിടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നാണ് സൂചന. 2022 ജനുവരിക്കും 2023 മാർച്ചിനും ഇടയിൽ ഏകദേശം 5 കോടി ഉപഭോക്താക്കളെയാണ് ഹോട്ട്സ്റ്റാർ നേടിയെടുത്തത്. ഇതോടെ, ഹോട്ട്സ്റ്റാറിന്റെ ഇന്ത്യയിലെ വിപണി വിഹിതം 38 ശതമാനമായാണ് ഉയർന്നത്. പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതോടെ സബ്സ്ക്രിപ്ഷൻ എടുക്കുന്നവരുടെ എണ്ണം വീണ്ടും ഉയരാൻ സാധ്യതയുണ്ട്. പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ഇന്ത്യയിലും പാസ്‌വേഡ് പങ്കിടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments