ബര്‍മിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ പുറത്ത്. എട്ട് വിക്കറ്റിന്‍റെ വിജയം നേടി ഇംഗ്ലണ്ട് ഫൈനലിലെത്തി. ടോസ് നേടി ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ നേടിയ 223 റൺസ് മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് അനായാസം മറികടന്നു. 32.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 226 റൺസ് സ്വന്തമാക്കി.
Neither England or New Zealand have won the Men's Cricket World Cup before. We're going to have a new world champion on Sunday. #CWC19 | #BackTheBlackCaps | #WeAreEngland pic.twitter.com/4CiZMoqcNJ
— ICC Cricket World Cup (@cricketworldcup) July 11, 2019
ഓപ്പണർ ജേസണ്‍ റോയിയാണ്(85) ഇംഗ്ലണ്ടിന്റെ ജയം എളുപ്പമാക്കിയത്. ജോണി ബെയര്‍സ്റ്റോ പുറത്തായപ്പോൾ. ജോ റൂട്ടും(49), ഓയിന്‍ മോര്‍ഗനും(45) പുറത്താകാതെ നിന്ന് പൊരുതി ജയം കരസ്ഥമാക്കുകയായിരുന്നു. ഓസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക് പാറ്റ് കമ്മിൻസ് എന്നിവർ ഒരു വിക്കറ്റ് വീതം എറിഞ്ഞിട്ടു.
After…
327 months
1,424 weeks
9,969 days
239,256 hours
14,355,360 minutes
861,321,600 secondsEngland are back in the men's World Cup final!#CWC19 | #CWC92 pic.twitter.com/jZsg7u7wwN
— ICC Cricket World Cup (@cricketworldcup) July 11, 2019
സ്റ്റീവ് സ്മിത്തിന്റെ(85) പ്രകടനമാണ് ഓസ്‌ട്രേലിയെ ഭേദപ്പെട്ട സ്‌കോർ നേടാൻ സാഹയിച്ചത്.ഡേവിഡ് വാര്‍ണര്‍ (9), ആരോണ്‍ ഫിഞ്ച് (0), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (4), അലക്സ് ക്യാരി(46), മാർക്കസ് സ്റ്റോയിൻസ്(0), ഗ്ലെൻ മാക്സ് വെൽ(22), പാറ്റ് കമ്മിൻസ്(6), മിച്ചൽ സ്റ്റാർക്(29), ജേസൺ എന്നിവരാണ്(1) പുറത്തായ താരങ്ങൾ. . ഇംഗ്ലണ്ടിനായി ക്രിസ് വോക്സും ആദില്‍ റഷീദും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോൾ ജോഫ്ര ആർച്ചർ രണ്ടും മാർക്ക് വുഡ് ഒരു വിക്കറ്റും എറിഞ്ഞിട്ടു.
സ്കോര്‍: ഓസ്ട്രേലിയ 223 റണ്‍സ് 49 ഓവർ, ഇംഗ്ലണ്ട് – നഷ്ടത്തില്‍ 226/2 32.1 ഓവർ
Post Your Comments