KollamLatest NewsKeralaNattuvarthaNewsCrime

പൊറോട്ടയും ബീഫ് ഫ്രൈയും കടം നൽകിയില്ല: കൊല്ലത്ത് ഹോട്ടലിലെ ഭക്ഷണത്തിൽ മണ്ണ് വാരിയിട്ട യുവാവ് അറസ്റ്റിൽ

കൊല്ലം: പൊറോട്ടയും ബീഫ് ഫ്രൈയും കടമായി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഹോട്ടലിലെ ഭക്ഷണത്തിൽ മണ്ണ് വാരിയിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം എഴുകോണിലെ അക്ഷര ഹോട്ടലില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി അനന്ദുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലിലെത്തിയ അനന്ദു പത്ത് പൊറോട്ടയും മൂന്ന് പ്ലേറ്റ് ബീഫ് ഫ്രൈയും പാഴ്സൽ നൽകാൻ ആവശ്യപ്പെട്ടു. കടയുടമ ഭക്ഷണം പൊതിഞ്ഞു നല്‍കി. ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ട ഹോട്ടല്‍ ഉടമയോട് പണം പിന്നീട് നല്‍കാമെന്ന് ഇയാള്‍ മറുപടി നൽകി.

എന്നാൽ, കടമായിട്ട് ഭക്ഷണം നൽകാൻ സാധിക്കില്ലെന്ന് ഉടമ പറഞ്ഞതോടെ പ്രകോപിതനായ അനന്ദു പൊറോട്ട അടിക്കുന്നതിനായി എടുത്ത് വച്ച മെെദ മാവിലും കറികളിലുംമണ്ണ് വാരിയിടുകയായിരുന്നു. തുടർന്ന്, ഇറച്ചിക്കറിയും പാത്രങ്ങളും റോഡിലേക്കറിഞ്ഞു. കടയുടമയ്ക്ക് നേരെയും ഇയാള്‍ അതിക്രമം നടത്തി. നേരത്തെയും സമാനമായ രീതിയിൽ ഹോട്ടലിൽ ഇയാൾ നിന്നും കടം പറഞ്ഞ് ഭക്ഷണം വാങ്ങിയിട്ടുണ്ട്. പിടിയിലായ അനന്ദു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button