![](/wp-content/uploads/2023/10/surendran-suresh-gopi.jpg)
തിരുവനന്തപുരം: സുരേഷ് ഗോപിയെ പ്രശംസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപി മനുഷ്യൻ ജനഹൃദയങ്ങളിലാണ് ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകനായ ശശിയുടെ കുടുംബത്തിന് സുരേഷ് ഗോപി സഹായ വാഗ്ദാനം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം.
തന്റെ അദ്ധ്വാനത്തിൽ നിന്നു ലഭിക്കുന്ന വരുമാനമെടുത്ത് പാവങ്ങളെ സഹായിക്കുന്ന ഒരേ ഒരു ജീവകാരുണ്യപ്രവർത്തകനാണ് അദ്ദേഹം. എന്നോ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തുന്നതല്ല അദ്ദേഹം ഈ പ്രവർത്തനങ്ങൾ. എംപി ആവുന്നതിന് മുൻപും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുൻപും ഇങ്ങനെ ആയിരുന്നു. ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശശിയുടെ കുടുംബത്തിന് അദ്ദേഹം ചെയ്തു.
ഇന്ന് വൈകിട്ടോടെ ശശിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടാണ് സുരേഷ് ഗോപി സഹായ വാഗ്ദാനം നൽകിയത്. ശശിയുടെ അമ്മയുമായും സഹോദരി മിനിയുമായും സുരേഷ് ഗോപി സംസാരിച്ചു. ശശിയുടെ മൂന്നു ലക്ഷത്തിന്റെ കടം വീട്ടാമെന്ന് സുരേഷ് ഗോപി കുടുംബാംഗങ്ങൾക്ക് ഉറപ്പു നൽകി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് തീരുമാനമെടുക്കണമെന്നും അദ്ദേഹം അറിയിച്ചു.
കടം വീട്ടാനുള്ള പണം നൽകാമെന്ന് സുരേഷ് ഗോപി പറഞ്ഞതായി ശശിയുടെ സഹോദരി മിനി പറഞ്ഞു. ആറുമാസം കൂടുമ്പോൾ അമ്മയ്ക്ക് മരുന്ന് എത്തിക്കാമെന്ന് ഉറപ്പുനൽകിയതായും മിനി വ്യക്തമാക്കി.
Post Your Comments