തൃശൂർ: സിപിഎമ്മിനെതിരെ വിമർശനവുമായി സുരേഷ് ഗോപി. മണ്ണിൽ പണിയെടുക്കുന്നവരുടെ വികാരം സിപിഎം കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകനായ ശശി ചികിത്സക്ക് പണം കിട്ടാതെ മരിച്ച സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ശശിയുടെ കുടുംബത്തിന് അദ്ദേഹം സഹായ വാഗ്ദാനം നൽകുകയും ചെയ്തു. ഇന്ന് വൈകിട്ടോടെ ശശിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടാണ് സുരേഷ് ഗോപി സഹായ വാഗ്ദാനം നൽകിയത്.
Read Also: നിത്യോപയോഗ സാധനങ്ങൾ ഓഫർ വിലയിൽ! സൂപ്പർ വാല്യൂ ഡേ സെയിലുമായി ആമസോൺ, ഇനി നാല് ദിവസം മാത്രം
ശശിയുടെ അമ്മയുമായും സഹോദരി മിനിയുമായും സുരേഷ് ഗോപി സംസാരിച്ചു. ശശിയുടെ മൂന്നു ലക്ഷത്തിന്റെ കടം വീട്ടാമെന്ന് സുരേഷ് ഗോപി കുടുംബാംഗങ്ങൾക്ക് ഉറപ്പു നൽകി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് തീരുമാനമെടുക്കണമെന്നും അദ്ദേഹം അറിയിച്ചു.
കടം വീട്ടാനുള്ള പണം നൽകാമെന്ന് സുരേഷ് ഗോപി പറഞ്ഞതായി ശശിയുടെ സഹോദരി മിനി പറഞ്ഞു. ആറുമാസം കൂടുമ്പോൾ അമ്മയ്ക്ക് മരുന്ന് എത്തിക്കാമെന്ന് ഉറപ്പുനൽകിയതായും മിനി വ്യക്തമാക്കി.
Read Also: തുടർച്ചയായ രണ്ടാം ദിനവും നിറം മങ്ങി ആഭ്യന്തര സൂചികകൾ, നഷ്ടത്തോടെ അവസാനിപ്പിച്ച് വ്യാപാരം
Post Your Comments