Latest NewsKeralaNews

പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണം

തിരുവനന്തപുരം: ജി എസ് ടി അടക്കാത്തതില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണം. ചരക്ക് സേവന നികുതി ഇന്റലിജന്‍സ് ഡയറക്ടറേറ്റാണ് അന്വേഷണം തുടങ്ങിയത്. ഭക്തരില്‍ നിന്ന് ജി എസ് ടി ഈടാക്കിയെങ്കിലും ട്രഷറിയില്‍ അടച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം. കേന്ദ്ര ടൂറിസം വകുപ്പില്‍ നിന്ന് ലഭിച്ച 63 കോടിയിലും പരിശോധന നടത്തും.

Read Also:ഗുരുവായൂർ ക്ഷേത്രത്തിലെ പണം നിക്ഷേപിച്ചത് എവിടെയൊക്കെ? 7 ദിവസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം

ജിഎസ്ടി നിലവില്‍ വന്നിട്ടും ഇതുവരെയും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണ സമിതി ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് ചരക്ക് സേവന നികുതി ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഭരണ സമിതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് അന്വേഷണം.

 

2017 മുതല്‍ 2023 മുതല്‍ ജിഎസ്ടി അടച്ചിട്ടില്ലെന്ന് നോട്ടീസില്‍ പറയുന്നു. പൂജയും അനുബന്ധ കാര്യങ്ങളും ജിഎസ്ടിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റ് വരുമാന മാര്‍ഗങ്ങള്‍ ക്ഷേത്ര ഭരണ സമിതിക്കുണ്ടെന്നാണ് ഡയറക്ടറേറ്റിന്റെ വിലയിരുത്തല്‍. കേന്ദ്ര ടൂറിസം വകുപ്പില്‍ നിന്ന് ലഭിച്ച 63 കോടിയിലും പരിശോധന നടക്കുന്നുണ്ടെന്നും നോട്ടീസില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button