ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. കുൽഗാമിൽ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു.
കഴിഞ്ഞ ദിവസവും കശ്മീരിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. രജൗരിയിലാണ് കഴിഞ്ഞ ദിവസം സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. കലാക്കോട്ടെ വനമേഖലയിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
Post Your Comments