എറണാകുളം: കാര്‍ പുഴയിലേക്ക് മറിഞ്ഞ് യുവ ഡോക്ടര്‍മാര്‍ മുങ്ങിമരിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും പരിശോധന നടത്തി.
ഗോതുരുത്തില്‍ അപകടം നടന്ന സ്ഥലത്താണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും വടക്കേക്കര പോലീസും പരിശോധന നടത്തിയത്.
Read Also: പത്ത് വർഷങ്ങൾക്ക് മുൻപ് ജിമെയിൽ അവതരിപ്പിച്ച ഈ ഫീച്ചർ പിൻവലിച്ച് ഗൂഗിൾ, കൂടുതൽ വിവരങ്ങൾ അറിയാം
അശ്രദ്ധയാണ് അപകടത്തിന്റെ പ്രധാന കാരണം എന്നാണ് എംവിഡിയുടെ നിഗമനം. റോഡില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കനത്ത മഴ മൂലം പുഴ കവിഞ്ഞ് റോഡിലേക്ക് കയറിയത് ഇരുട്ടില്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല. നാവിഗേഷന്‍ മാപ്പ് ഉപയോഗിച്ചാണ് യാത്ര ചെയ്തതെന്നും മുന്നില്‍ വെള്ളക്കെട്ടാണെന്നു കരുതിയാണ് കാര്‍ മുന്നോട്ടെടുത്തതെന്നും സഹയാത്രികര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഡോ. അജ്മല്‍, ഡോ. അദ്വൈദ് എന്നിവരാണ് ഗോതുരുത്തിലേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് 5 അംഗസംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേരെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിദ്യാര്‍ത്ഥികള്‍ ആശുപത്രിവിട്ടതായും പോലീസ് അറിയിച്ചു.
Post Your Comments