ആഗ്രഹപൂർത്തീകരണത്തിന് പ്രായം ഒരു പ്രശ്നമല്ല എന്ന് തെളിയിക്കുകയാണ് 104 വയസ്സുള്ള ഒരു ചിക്കാഗോ സ്ത്രീ തന്റെ പ്രവൃത്തിയിലൂടെ. വടക്കൻ ഇല്ലിനോയിസിൽ ടാൻഡം ജമ്പ് നടത്തിയതിന് ശേഷം സ്‌കൈഡൈവ് ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഇവർ മാറി. 13,500 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവ് ചെയ്തത് ശേഷം 104 കാരിയായ ഡൊറോത്തി ഹോഫ്നർ ജനക്കൂട്ടത്തോട് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി. പ്രായം ഒരു സംഖ്യ മാത്രമാണ് എന്നായിരുന്നു അവരുടെ പ്രതികരണം.
ചിക്കാഗോയിൽ നിന്ന് 85 മൈൽ (140 കിലോമീറ്റർ) തെക്കുപടിഞ്ഞാറായി ഒട്ടാവയിൽ വെച്ചായിരുന്നു ഇവർ സ്കൈഡൈവ് നടത്തിയത്. 2022 മെയ് മാസത്തിൽ സ്വീഡനിൽ നിന്നുള്ള 103 വയസ്സുള്ള ലിനിയ ഇംഗഗാർഡ് ലാർസൺ ആണ് ഏറ്റവും പ്രായം കൂടിയ സ്കൈ ഡൈവർ എന്ന ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചത്. എന്നാൽ, ഇതാണ് ഇപ്പോൾ ഡൊറോത്തി തകർത്തിരിക്കുന്നത്. ഇതോടെ, ഡൊറോത്തിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ലഭിക്കുമെന്നാണ് സൂചന. ഇതിനായി ചിക്കാഗോ ശ്രമങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.
100 വയസ്സുള്ളപ്പോൾ ഹോഫ്‌നർ ആദ്യമായി സ്കൈഡൈവ് ചെയ്തു. ആദ്യമായി സ്‌കൈഡൈവ് ചെയ്‌തപ്പോൾ, തന്നെ വിമാനത്തിൽ നിന്ന് പുറത്താക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. ഭയമായിരുന്നു അന്നവർക്ക്. എന്നാൽ ഇന്നലെ നടത്തിയ സ്‌കൈഡൈവ് അവർ ഒരിക്കലും മറക്കുന്നതല്ല. 13,500 അടിയിൽ നിന്ന് (4,100 മീറ്റർ) ചാടാൻ ഹോഫ്നർ തന്നെയാണ് നിർബന്ധം പിടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.
Post Your Comments