Latest NewsNewsInternationalGulfQatar

ലോകത്തിലെ ഏറ്റവും നീളമുള്ള ശീതീകരിച്ച കാൽനട-ജോഗിങ് പാത: റെക്കോർഡ് സ്വന്തമാക്കി ഖത്തർ

ദോഹ: ലോകത്തിലെ ഏറ്റവും നീളമുള്ള ശീതീകരിച്ച കാൽനട-ജോഗിങ് പാത ഓപ്പൺ പാർക്കിൽ നിർമ്മിച്ച് ഖത്തർ. ഗിന്നസ് റെക്കോർഡ് നേട്ടമാണ് ഇതിലൂടെ ഖത്തർ സ്വന്തമാക്കിയത്. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ)ആണ് ഉം അൽ സമീം പാർക്കിൽ 1,143 മീറ്റർ നീളമുള്ള പാത നിർമ്മിച്ചത്. പാർക്കിൽ അഷ്ഗാലിന്റെ റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവൽക്കരിക്കുന്നതിന് സൂപ്പർവൈസറി കമ്മിറ്റി സംഘടിപ്പിച്ച മരം നടീൽ ചടങ്ങിലാണ് ഗിന്നസ് റെക്കോർഡ് വിധികർത്താവ് പ്രവീൺ പട്ടേൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Read Also: കുറവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ കേസിലെ പ്രതി സന്തോഷ് സ്റ്റേറ്റ് കാര്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തല്‍

1,135 മീറ്റർ സൈക്കിൾ പാത, വ്യായാമത്തിനുള്ള ഉപകരണങ്ങളോട് കൂടിയ 3 ഏരിയകൾ, 2 കളിസ്ഥലങ്ങൾ, 40 സൈക്കിൾ സ്റ്റാൻഡുകൾ, 6 ഫുഡ് കിയോസ്‌കിൾ തുടങ്ങിയ സൗകര്യങ്ങളും പാർക്കിലുണ്ട്. തണലേകാൻ 912 മരങ്ങളാണ് നട്ടിരിക്കുന്നത്. രാജ്യത്തെ ജനങ്ങൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പബ്ലിക് പാർക്കുകളിൽ കാൽനട, സൈക്കിൾ പാതകൾ നിർമ്മിക്കുന്നത്.

ഗിന്നസ് ലോക റെക്കോർഡ് കരസ്ഥമാക്കുന്ന 5-ാമത്തെ അഷ്ഗാലിന്റെ പദ്ധതിയാണിത്. അടുത്തിടെ ലുസെയ്ലിൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ നിർമിച്ച് അഷ്ഗാൽ ഗിന്നസ് ലോക റെക്കോർഡ് നേടിയിരുന്നു.

Read Also: സോൾട്ട് ആന്റ് പെപ്പറിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു അന്തരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button