കൊളംബോ: ശ്രീലങ്കയിൽ നിന്നും കണ്ടെടുത്ത ഇന്ദ്രനീലത്തിന്റെ ക്ലസ്റ്റർ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി. “സെറൻഡിപിറ്റി സഫയർ” എന്ന് പേരിട്ടിരിക്കുന്ന ഈ ഇന്ദ്രനീലക്കല്ലിന് 300 കിലോഗ്രാമിൽ കൂടുതൽ ഭാരമുണ്ടെന്ന് ശ്രീലങ്കൻ സർക്കാർ അറിയിച്ചു. സ്വിറ്റ്‌സർലൻഡിലെ ഗുബെലിൻ ജെം ലാബ് ഇതിനെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ല് ക്ലസ്റ്ററായി പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ രത്നപുര എന്ന പ്രദേശത്തു നിന്നാണ് ഈ കല്ല് ലഭിച്ചത്. ഈ പ്രദേശം ശ്രീലങ്കയുടെ രത്നതലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. കൂടാതെ, ഇന്ദ്രനീലക്കല്ലിന്റെയും മറ്റ് വിലയേറിയ രത്നങ്ങളുടെയും കയറ്റുമതിയും ഇവിടെ നടക്കുന്നുണ്ട്.
പല അന്താരാഷ്ട്ര ഏജൻസികളും ഇന്ദ്രനീലക്കല്ല് സർക്കാരിൽ നിന്ന് വാങ്ങാൻ താൽപ്പര്യം കാണിച്ചിരുന്നു. എന്നാൽ, ഉദ്ദേശിച്ച വില ലഭിക്കാത്തതു കൊണ്ട് ഈ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്ന് സർക്കാർ പറഞ്ഞു. ഉയർന്ന വില ലഭിക്കുന്നതിനായി സ്വിറ്റ്‌സർലൻഡിലുള്ള ക്ലസ്റ്റർ ലേലത്തിനായി ഇന്ദ്രനീലക്കല്ല് ബ്രിട്ടനിലേക്ക് കൊണ്ടു പോകുമെന്ന് ശ്രീലങ്കൻ സർക്കാർ അറിയിച്ചു.
Post Your Comments