CinemaLatest NewsNewsHollywood

ഒരു ദിവസം മുപ്പതു തവണ സ്കൈ ഡൈവ്, പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് ടോം ക്രൂസ്: വീഡിയോ കാണാം!

ടോം ക്രൂസ് നായകനായെത്തുന്ന ‘മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിങ്’ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ, പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ട് ചിത്രത്തിന്റെ മേക്കിങ് വീഡിയോ വൈറലാകുന്നു. ഹോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകരമായ സ്റ്റണ്ട് രംഗം ടോം ക്രൂസും സംഘവും ചിത്രീകരിച്ചത് മാസങ്ങള്‍ എടുത്താണ്.

മിഷൻ ഇംപോസിബിൾ ഫ്രാഞ്ചൈസിയിലെ ഏഴാമത്തെ ചിത്രമാണ് ഡെഡ് റെക്കണിങ്. മിഷൻ ഇംപോസിബിൾ റോഗ് നേഷൻ, മിഷൻ ഇംപോസിബിൾ ഫാൾഔട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ക്രിസ്റ്റഫർ മക്ക്വയർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പാർട്ട് വൺ അടുത്ത വർഷം ജൂലൈ 14നും പാർട്ട് 2 2024 ജൂൺ 28നും തിയേറ്ററുകളിലെത്തും.

ഒരു ദിവസം മുപ്പതു തവണയാണ് സ്കൈ ഡൈവ് പരിശീലനത്തിനു വേണ്ടി ടോം ക്രൂസ് വിമാനത്തിൽനിന്നു ചാടിയത്. അങ്ങനെ 500 ലധികം സ്കൈഡൈവുകളും 13,000 മോട്ടോക്രോസ് ജംപുകളും സ്റ്റണ്ട് പരിശീലനത്തിനിടെ ടോം ക്രൂസ് വിജയകരമായി പൂർത്തിയാക്കി.

Read Also:- രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത കടുപ്പിച്ച് കേരളം

നോര്‍വെയില്‍ വച്ചാണ് ഈ അതീവ സാഹസികമായ സ്റ്റണ്ട് രംഗം എടുത്തത്. കാറ്റിന്റെ ഗതി അനുസരിച്ച് ബൈക്ക് ഓടിച്ച് പാറകള്‍ക്കിടയിലൂടെ ബൈക്ക് ജംപ് കൃത്യമായ നടത്താനുള്ള രംഗമാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി. കാറ്റിന്‍റെ ഗതി തെറ്റിയാലോ, റാംപില്‍ നിന്നും മാറിയാലോ മരണം സംഭവിക്കാം.

shortlink

Post Your Comments


Back to top button