കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ ഭൗതികദേഹം തിരുവനന്തപുരത്ത് കൊണ്ടുവരണമെന്ന് മക്കളായ ബിനോയിയും ബിനീഷും ആവശ്യപ്പെട്ടിട്ടും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അത് ചെവിക്കൊണ്ടില്ലെന്ന കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി എം.വി ഗോവിന്ദൻ. അതെല്ലാം പാര്‍ട്ടി മുന്‍പേ ചര്‍ച്ച ചെയ്ത വിഷയമാണെന്ന് എംവി ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.
അതേസമയം, ഗോവിന്ദനെതിരായ വിനോദിനിയുടെ വെളിപ്പെടുത്തലിന് മണിക്കൂറുകൾക്ക് ശേഷം, വിനോദിനിയുടെ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തത് ചർച്ചകൾക്ക് വഴി തെളിച്ചിട്ടുണ്ട്. ട്രിവാൻഡ്രം ക്ലബ്ബിൽ പണം വെച്ച് ചീട്ടുകളിച്ച സംഭവത്തിലാണ് വിനോദിനിയുടെ സഹോദരൻ വിനയകുമാറിനെ പിണറായി പോലീസ് അറസ്റ്റ് ചെയ്തത്. യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡിയും കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യാ സഹോദരനുമായ വിനയകുമാറിന്‍റെ പേരിലാണ് ചീട്ടുകളി സംഘം മുറിയെടുത്തത്. സംഭവത്തിൽ ട്രിവാന്‍ഡ്രം ക്ലബ്ലില്‍ പണംവച്ച് ചീട്ടുകളിച്ച ഒൻപതംഗ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. അഞ്ചര ലക്ഷത്തിലധികം രൂപയാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. സംഭവത്തിൽ വിനയകുമാർ ഉള്‍പ്പടെ 9 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മുറിയിൽ നിന്നും അഞ്ചരലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു.
ഗോവിന്ദനെതിരായ വിനോദിനിയുടെ വെളിപ്പെടുത്തലിനെ തുടർന്നുള്ള പാർട്ടി പകയാണ് വിനയകുമാറിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്ന ആരോപണം രാഷ്ട്രീയ എതിരാളികൾ ഉന്നയിച്ച് തുടങ്ങി. വിനോദിനിക്കെതിരെ സി.പി.എമ്മിൽ കടുത്ത അസംതൃപ്തി ഉണ്ടെന്ന് റിപ്പോർട്ട്. ഒരു നേതാവ് പോലും ഇതിനെക്കുറിച്ച് പ്രതികരിച്ചു പോകരുതെന്ന കര്‍ശന നിര്‍ദേശമാണ് പിണറായിയും എം വി ഗോവിന്ദനും നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.
Post Your Comments