ThrissurLatest NewsKeralaNattuvarthaNews

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസും കൊടകര കുഴല്‍പ്പണക്കേസും തമ്മില്‍ ബന്ധം: ആരോപണവുമായി അനില്‍ അക്കര

തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസും കൊടകര കുഴല്‍പ്പണക്കേസും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. കുഴല്‍പ്പണക്കേസിലെ പ്രതികള്‍ക്ക് ഒന്നരക്കോടി വായ്പ നല്‍കിയാതായി അനില്‍ അക്കര പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസിലെ പ്രതികളുടെ ഫണ്ടിന്റെ സ്രോതസ്സ് കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണെന്നും ഈ ബാങ്ക് കേന്ദ്രീകരിച്ചു കൊണ്ട് വലിയ രീതിയിലുള്ള വായ്പ കൊള്ള നടന്നെന്നും അനില്‍ അക്കര ആരോപിച്ചു.

ഈ രണ്ട് കേസുകളും അട്ടിമറിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ശ്രമിക്കുകയാണെന്നും ഡിവൈഎഫ്ഐ മുന്‍ ജില്ലാ നേതാവിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ ബാങ്കെന്നും അനില്‍ അക്കര പറഞ്ഞു.

അനില്‍ അക്കരയുടെ വാക്കുകൾ ഇങ്ങനെ;

ആയുഷ് വകുപ്പിലെ നിയമനത്തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്: വ്യാജ നിയമന ഉത്തരവുണ്ടാക്കിയത് റഹീസ് എന്ന് പോലീസ്

‘കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാറാണ് കൊടകര കേസില്‍ ഇടപാട് നടത്തിയത്. പ്രതിയായ ദീപക് ശങ്കരന്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് ബിജെപി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ നിന്ന് രഞ്ജിത്, മനോജ്, ദീപ്തി, മിനി, സജീവന്‍ എന്നീ അഞ്ച് പേരുടെ പേരിലാണ് ഒന്നേകാല്‍ കോടി തട്ടിയെടുത്തത്. ഇതില്‍ രഞ്ജിതും ദീപ്തിയും ദമ്പതിമാരാണ്. ദീപക് ശങ്കറിന്റെ സഹോദരിയാണ് ദീപ്തി.

റെയ്ഡിന് പിന്നാലെ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ത അറസ്റ്റില്‍

അന്തരിച്ച ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയുടെയൂം മക്കളുടെയും പേരിലാണ് ഈ അഞ്ച് പേരും വ്യാജമായി വായ്പ എടുത്തിരിക്കുന്നത്. കരുവന്നൂര്‍ കേസുമായി ബന്ധമുള്ള 14 ബാങ്കുകളില്‍ ഒന്നാണ് കുട്ടനെല്ലൂര്‍. ആരോപണ വിധേയനെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പണം നഷ്ടപ്പെട്ടവര്‍ക്ക് പണം ലഭ്യമാക്കാനല്ല, ക്രൈംബ്രാഞ്ച് അന്വേഷണം ഇല്ലാതാക്കാനാണ്. പ്രതികളായ കിരണിന്റെയും ജില്‍സിന്റെയും ബാധ്യത ഏറ്റെടുത്ത് ഇടപാടുകാരുടെ പണം നല്‍കി കേസില്‍ സെറ്റില്‍ ചെയ്യാനാണ് നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button