
തൃശൂര്‍: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ആഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മൂന്ന് നോട്ടീസുകൾ നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ഹാജരാകാമെന്നാണ് വർഗീസ് ഇ ഡിയെ അറിയിച്ചത്.
ഏരിയ കമ്മറ്റി ഉൾപ്പെടെ വിവിധ കമ്മറ്റികളുടെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്കിലുൾപ്പെടെ സിപിഎമ്മിന്റെ പേരിലുള്ള രഹസ്യ അക്കൗണ്ടുകൾ എം എം വർഗീസിന്റെ അറിവോടെയാണ് എന്നാണ് ഇഡി ആരോപിക്കുന്നത്.
എന്നാൽ സി.പി.എമ്മിന് രഹസ്യ അക്കൗണ്ടുകൾ ഇല്ലെന്ന് വർഗീസും പ്രതികരിച്ചു.കരുവന്നൂർ ബാങ്കിൽ സി.പി.എമ്മിന്‍റെ പേരിൽ അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇ.ഡി കണ്ടെത്തൽ. ഇതിലൂടെ 50 ലക്ഷത്തിന്‍റെ ഇടപാട് നടന്നെന്നും 72 ലക്ഷത്തിന്‍റെ നിക്ഷേപമുണ്ടെന്നും ആരോപണമുണ്ട്.
Post Your Comments