Latest NewsNewsIndia

ഐഎസ് ഭീകരന്‍ ഷാനവാസ് കണ്ണൂര്‍, കാസര്‍കോട് വനമേഖലയില്‍  ഒളിത്താവളം ഉണ്ടാക്കാന്‍ നീക്കം നടത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ ഷാനവാസ് തെക്കേ ഇന്ത്യയില്‍ ബേസ് ക്യാമ്പുകളുണ്ടാക്കാന്‍ ശ്രമിച്ചെന്ന് സ്‌പെഷ്യല്‍ സെല്‍. പിടിയിലായ ഷാനവാസും റിസ്വാനും കേരളത്തിലെത്തിയിരുന്നു. പൂന വഴി ഗോവയിലും അതിന് ശേഷം ഉഡുപ്പി വഴി കേരളത്തിലേക്ക് കടന്ന് കാസര്‍കോട്, കണ്ണൂര്‍ വനമേഖലയിലൂടെയും ഇവര്‍ യാത്ര നടത്തി. പശ്ചിമഘട്ട മേഖലകളില്‍ ഒളിത്താവളമുണ്ടാക്കാനായിരുന്നു നീക്കം. ഗോവ, കര്‍ണാടക, കേരളം, ആന്ധ്ര എന്നിവിടങ്ങളിലെ വനമേഖലകളിലാണ് ഒളിത്താവളമുണ്ടാക്കാന്‍ ശ്രമം നടത്തിയതെന്നാണ് സ്‌പെഷ്യല്‍ സെല്‍ വിശദീകരിക്കുന്നത്. ഷാനവാസടക്കം പിടിയിലായ മൂന്നുപേരുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.

READ ALSO: എന്‍ഡിഎയുടെ ഭാഗമാകാന്‍ കെസിആര്‍ താത്പര്യമറിയിച്ചു, മകനെ തെലങ്കാന മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു: മോദി

ഷാനവാസ് ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. പല സംസ്ഥാനങ്ങളിലായി പരീക്ഷണ സ്‌ഫോടനങ്ങള്‍ സംഘം നടത്തി. മുംബൈ, ഗുജറാത്ത്, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലെ വിവിഐപികളെയും രാഷ്ട്രീയ നേതാക്കളെയുമായിരുന്നു ഷാനവാസ് ലക്ഷ്യമിട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇവരുടെ യാത്രാ വഴികളില്‍ സ്‌ഫോടനമായിരുന്നു ലക്ഷ്യം. ഡല്‍ഹി, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ പരീക്ഷണാര്‍ത്ഥം സ്‌ഫോടനങ്ങള്‍ നടത്തി. പാക് ചാരസംഘടന ഐഎസ്‌ഐയുടെ സഹായത്തോടെ ഡല്‍ഹിയില്‍ സ്‌ഫോടന പരമ്പരകള്‍ക്ക് പദ്ധതിയിട്ടു. പദ്ധതി നടപ്പാക്കിയ ശേഷം അഫ്ഗാനിലേക്ക് പോകാനായിരുന്നു നീക്കമെന്നും പൊലീസ് പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button