അടുത്തിടെ വാട്സ്ആപ്പിൽ എത്തിയ ഗംഭീര ഫീച്ചറുകളിൽ ഒന്നാണ് ചാനലുകൾ. പുതിയ അപ്ഡേറ്റായി എത്തിയ ചാനൽ ഫീച്ചറിന് നിരവധി ആരാധകർ ഉണ്ടെങ്കിലും, ഈ ഫീച്ചറിനെതിരെ വിമർശനങ്ങളും വലിയ തോതിൽ ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ ചാനലുകളിലെ അപ്ഡേറ്റുകൾ കാണാൻ താൽപ്പര്യം ഇല്ലാത്തവർക്ക് അവ ഹൈഡ് ചെയ്യാനുള്ള അവസരമാണ് വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. ചാനൽ ഫീച്ചർ ഇഷ്ടമല്ലാത്തവർക്ക് ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
ചാനലുകളിൽ നിന്ന് രക്ഷ നേടാൻ രണ്ട് ഓപ്ഷനുകളാണ് വാടസ്ആപ്പ് മുന്നോട്ടുവച്ചിരിക്കുന്നത്. ഉപഭോക്താക്കളെ പഴയ പതിപ്പിലേക്ക് മടങ്ങാൻ സഹായിക്കുന്നതാണ് ഒന്നാമത്തെ ഓപ്ഷൻ. മറ്റൊന്ന്, ചാനലുകൾ ഹൈഡ് ചെയ്യാനുള്ള ഓപ്ഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. വാട്സ്ആപ്പിലെ അപ്ഡേറ്റ് ടാബിൽ ചാനലുകൾ ഹൈഡ് ചെയ്യാൻ സാധിക്കും. ചാനലുകളെ പേജിന്റെ അവസാന ഭാഗത്തേക്കാണ് ഹൈഡ് ചെയ്യുക. എന്നാൽ, വാട്സ്ആപ്പ് ക്ലോസ് ചെയ്ത് വീണ്ടും തുറക്കുമ്പോൾ ഇത് പഴയ പടിയാകുന്നുണ്ട്.
Also Read: ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ കേരളത്തിൽ ദിവസങ്ങളോളം താമസിച്ചു, ഐഎസ് പതാക വെച്ച് ചിത്രങ്ങളെടുത്തു
പഴയ പതിപ്പിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും വാട്സ്ആപ്പ് ഒരുക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് ഫോണിൽ ഇതിനോടകം ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, ചാറ്റ് ബാക്കപ്പ് ചെയ്യുന്നതിനും പുതിയ പതിപ്പ് അൺ-ഇൻസ്റ്റാൾ ചെയ്യുന്നതിനും, പഴയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യാനും സാധിക്കും. എന്നാൽ, സുരക്ഷിതമായ സോഴ്സിൽ നിന്ന് മാത്രമാണ് വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ പാടുള്ളൂ.
Post Your Comments