ThiruvananthapuramNattuvarthaLatest NewsKeralaNews

ആയുഷ് വകുപ്പിലെ നിയമനത്തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്: വ്യാജ നിയമന ഉത്തരവുണ്ടാക്കിയത് റഹീസ് എന്ന് പോലീസ്

തിരുവനന്തപുരം: ആയുഷ് വകുപ്പിൽ മെഡിക്കൽ ഓഫീസർ തസ്തികയിലെ നിയമനത്തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്. ആരോഗ്യ കേരളത്തിന്റെ പേരിൽ വ്യാജ നിയമന ഉത്തരവുണ്ടാക്കിയത് റഹീസാണെന്ന് പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് രാവിലെ മുതൽ റഹീസിനെ ചോദ്യം ചെയ്ത് വരികയായിരുന്നു. കേസിലെ മുഖ്യകണ്ണി അഖിൽ സജീവിന്റെ സുഹൃത്താണ് കോഴിക്കോട് സ്വദേശിയും അഭിഭാഷകനുമായ റഹീസ്.

കേസിൽ ആരോ​ഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ സജീവിനെതിരെയായിരുന്നു ആരോപങ്ങൾ ഉയർന്നത്. ആയുഷ് വകുപ്പിൽ ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തികയിലെ നിയമനത്തിന് 15 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പലതവണയായി കുറേയേറെ പണം നൽകിയെന്നുമാണ് പരാതിക്കാരനായ ഹരിദാസൻ കുമ്മാളി ആരോപിച്ചിരിക്കുന്നത്. ഇതോടൊപ്പം ആയുഷ് വകുപ്പിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നൽകാമെന്നുപറഞ്ഞ് പണം വാങ്ങിയവർ വ്യാജരേഖ ചമച്ചുവെന്നും ആരോപണവും ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button