തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജുവിനെയാണ് (42) പൊലീസ് അറസ്റ്റ് ചെയ്തത്. നികുതി തട്ടിപ്പ് വിവാദമായതോടെ ഒളിവിലായിരുന്നു ബിജുവിനെ കല്ലറയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
Read Also : അമേരിക്കയെയും ചൈനയെയും പിന്തള്ളി ഇന്ത്യ: സാമ്പത്തിക വളർച്ചയിൽ വൻ കുതിച്ചുചാട്ടമെന്ന് ഐഎംഎഫ്
അതേസമയം, നികുതി തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ കോർപറേഷൻ നേരത്തെ സസ്പെൻ്റ് ചെയ്തിരുന്നു. നേമം, ആറ്റിപ്ര, ശ്രീകാര്യം സോണുകളിൽ 32 ലക്ഷത്തിലേറെ രൂപയുടെ നികുതി തട്ടിപ്പാണ് കണ്ടെത്തിയത്. സോണൽ ഓഫീസുകളിൽ പൊതുജനങ്ങളടയ്ക്കുന്ന കരം കോർപറേഷൻ അക്കൗണ്ടിലേക്ക് അടക്കാതെ ക്രമക്കേട് നടത്തുകയായിരുന്നു. കേസിൽ സൂപ്രണ്ട് ശാന്തി അടക്കമുള്ളവരെ ഇനി പിടികൂടാനുണ്ട്.
Post Your Comments