Latest NewsIndiaNews

‘ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ എടുത്തുകളയാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുണ്ടോ?’: ജാതി സെൻസസിൽ ചോദ്യവുമായി പ്രധാനമന്ത്രി

പാട്ന: സംസ്ഥാനത്ത് നടപ്പാക്കിയ ജാതി സെൻസസിന്റെ കണക്കുകൾ ബീഹാർ സർക്കാർ പുറത്തുവിട്ട സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഹിന്ദുക്കളെ വിഭജിക്കുകയാണെന്നും ദരിദ്രരാണ് ഏറ്റവും വലിയ ജനസംഖ്യയെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലെ ജഗദൽപൂരിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

‘ഇപ്പോൾ കോൺഗ്രസ് പറയുന്നത് സമുദായത്തിലെ ജനസംഖ്യയാണ് രാജ്യത്തിന്റെ വിഭവങ്ങളിൽ ആർക്കാണ് ആദ്യം അവകാശം നൽകേണ്ടതെന്ന് തീരുമാനിക്കുകയെന്നാണ്. അതിനാൽ ഇപ്പോൾ അവർ (കോൺഗ്രസ്) ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ന്യൂനപക്ഷങ്ങളെ നീക്കം ചെയ്യണോ? രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയായ ഹിന്ദുക്കൾ മുന്നോട്ട് വന്ന് അവരുടെ അവകാശങ്ങൾ കൈക്കലാക്കുമോ? കോൺഗ്രസിനെ ഇനി നയിക്കുന്നത് അതിന്റെ ആളുകളല്ലെന്ന് ഞാൻ ആവർത്തിക്കുന്നു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ വായ്മൂടിക്കെട്ടി ഇരിക്കുകയാണ്. ഇതെല്ലാം കണ്ടിട്ട് അവരോട് ചോദിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല. കോൺഗ്രസിനെ ഇപ്പോൾ ഔട്ട്‌സോഴ്‌സ് ചെയ്തിരിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, പുതിയ സെൻസസ് പ്രകാരം ബീഹാറിൽ പിന്നോക്ക വിഭാഗത്തിൽ 27.13 ശതമാനവും അതിപിന്നോക്ക വിഭാഗത്തിൽ 36.01 ശതമാനവും ജനങ്ങളുണ്ട്. എന്നാൽ മുന്നോക്ക വിഭാഗത്തിലാകട്ടെ 15.52 ശതമാനം പേർ മാത്രമാണുള്ളത്. ബീഹാറിൽ മുസ്ലിം വിഭാഗം 17.6 ശതമാനവുമുണ്ട്. ബീഹാറിലെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കണക്കുകൾ പുറത്തുവിട്ടത്. ‘ഇന്ത്യ’ മുന്നണി ജാതി സെൻസസ് നടത്തണമെന്ന് ദേശീയ തലത്തിൽ ആവശ്യമുന്നയിക്കുമ്പോൾ ബീഹാറിൽ നിതീഷ് കുമാർ സർക്കാർ ജാതി സെൻസസ് പുറത്തുവിടുന്നത് പ്രസക്തമാവുകയാണ്. ജാതി സെൻസസ് രാജ്യത്തുടനീളം നടപ്പാക്കുന്നതിന്റെ തുടക്കമാണിതെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button