
കൽപ്പറ്റ: മാനിനെ കെണിവച്ചു പിടികൂടി അറുത്ത കേസിൽ രണ്ടുപേർ പിടിയിൽ. പാചകത്തിനായി ഇറച്ചി ഒരുക്കുമ്പോഴാണ് 2 പ്രതികൾ വനംവകുപ്പിൻ്റെ വലയിലായത്.
കളപുരക്കൽ തോമസ് എന്ന ബേബി, മോടോംമറ്റം തങ്കച്ചൻ എന്നിവരാണ് പിടിയിലായത്. ഓടിരക്ഷപ്പെട്ട ചന്ദ്രൻ, കുര്യൻ എന്ന റെജി എന്നിവർക്കായി അന്വേഷണം തുടങ്ങി. ഇവർ വന്യജീവി സങ്കേതത്തിലെ താത്കാലിക ജീവനക്കാരാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടോതോടെ ഓടിരക്ഷപ്പെടുകയായിരുന്നു.
Post Your Comments