മെക്‌സികോ:മാമോദീസ ചടങ്ങിനിടെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. മെക്‌സികോയിലെ താമൗലിപാസിലെ മേഡ്രോയിലുള്ള കത്തോലിക്കാ ദേവാലയത്തിന്റെ മേല്‍ക്കൂരയാണ് വിശ്വാസികളുടെ മേലേയ്ക്ക് തകര്‍ന്നുവീണത്. നൂറിലധികം ആളുകള്‍ ദേവാലയത്തിലുണ്ടായിരുന്ന സമയത്തായിരുന്നു അപകടമുണ്ടായത്. നാല്‍പ്പതോളം ആളുകളാണ് മേല്‍ക്കൂരയുടെ അവശിഷ്ടങ്ങളില്‍ കുടുങ്ങിപ്പോയത്.
Read Also: കർണാടകയിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമം: ലക്ഷങ്ങൾ വിലയുള്ള നിരോധിത പാൻമസാല പിടികൂടി
ഞായറാഴ്ച ഉച്ച തിരിഞ്ഞാണ് അപകടമുണ്ടായത്. ഹോളി ക്രോസ് ദേവാലയത്തിലെ നിര്‍മ്മാണ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പൊലീസും അവശ്യ സേനാംഗങ്ങളുമെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. പത്തോളം പേരേ പള്ളിക്കുള്ളില്‍ നിന്ന് രക്ഷപ്പെടുത്തി.കെട്ടിടത്തിന്റെ മേല്‍ക്കൂര നിലം പൊത്തുന്നതിന്റേയും പൊടി പടലത്തില്‍ പ്രദേശം മുങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
Post Your Comments