KozhikodeLatest NewsKeralaNattuvarthaNews

ഹർകിഷൻ സിങ് സുർജിതിന്റെ തലപ്പാവ് അഴിപ്പിക്കാൻ സാധിക്കാത്ത കക്ഷിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി: വിമർശനവുമായി സമസ്ത

കോഴിക്കോട്: മലപ്പുറത്ത് തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്ന സിപിഎം നേതാവ് കെ അനിൽകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ സമസ്ത നേതാവ് സന്താർ പന്തല്ലൂർ. സിപിഎം അഖിലേന്ത്യാ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത് മരിക്കുന്നതുവരെ മതചിഹ്നമായ തലപ്പാവ് ധരിച്ചിരുന്നു എന്നും അത് ഒരിക്കൽ പോലും അഴിച്ചുവെപ്പിക്കാൻ സാധിക്കാത്ത കക്ഷിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും അദ്ദേഹം പരിഹസിച്ചു.

മലപ്പുറത്തെ പെണ്ണുങ്ങളെക്കാൾ മുസ്ലീം സ്ത്രീകൾ ഹിജാബ് പാലിക്കുന്നത് പാർട്ടിക്ക് കൂടുതൽ സ്വാധീനമുള്ള കണ്ണൂരും കാസർഗോഡുമാണെന്ന് സന്താർ പന്തല്ലൂർ പറഞ്ഞു. രണ്ട് പതിറ്റാണ്ട് മുൻപ് ക്യാമ്പസുകളിൽ തട്ടമിട്ട ഉമ്മച്ചിക്കുട്ടികൾ വിരളമായിരുന്നെങ്കിൽ ഇന്നത് നേരെ തിരിച്ചാണെന്നും അതിന്റെ കാരണം ഒരു പാർട്ടിയുമല്ലെന്നും സത്താർ പറഞ്ഞു. പാർട്ടിക്ക് മുസ്ലീങ്ങളെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് കുപോസ്റ്റിന്റെ പൂർണ്ണരൂപം;

അഴിമതിക്കാരെ തുറുങ്കിലടയ്ക്കുന്നത് വരെ തൃശൂരിന്റെ മണ്ണിൽ സുരേഷ് ഗോപിയും തങ്ങളും സമരം തുടരും: കെ സുരേന്ദ്രൻ
സിപിഎം അഖിലേന്ത്യാ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത് മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ മതചിഹ്നമായ തലപ്പാവ് ധരിച്ചിരുന്നു. അത് ഒരിക്കൽ പോലും അഴിച്ചുവെപ്പിക്കാൻ സാധിക്കാത്ത കക്ഷിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. ആ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം ഇപ്പോൾ അവകാശപ്പെടുന്നത്, തട്ടം തലയിലിടാൻ തന്നാൽ അത് വേണ്ട എന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഉണ്ടായതുകൊണ്ടാണെന്ന്.

പാർട്ടിക്ക് മുസ്‍ലിംകളെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് വ്യക്തം. രണ്ട് പതിറ്റാണ്ട് മുൻപ്, കാംപസുകളിൽ തട്ടമിട്ട ഉമ്മച്ചിക്കുട്ടികൾ വിരളമായിരുന്നു. ഇന്നത് നേരെ തിരിച്ചാണ്. അതിന്റെ കാരണം ഒരു പാർട്ടിയുമല്ല. പിന്നെ ഈ നാടിനെ കുറിച്ച് പാർട്ടി ഒന്ന് പഠിക്കണം. മലപ്പുറത്തെ പെണ്ണുങ്ങളെക്കാൾ മുസ്‍ലിം സ്ത്രീകൾ ഹിജാബ് പാലിക്കുന്നത്, പാർട്ടിക്ക് കൂടുതൽ സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന കണ്ണൂരും കാസർകോടുമാണെന്ന് അനുഭവം. തെക്കുള്ളവർ കൂടുതൽ തുറന്നിടുന്നത് കാണാം. ഇതൊന്നും ഒരു പാർട്ടിയുടെയും സ്വാധീനം കാരണമല്ല.

പ്രഗ്നന്‍സി കിറ്റ് ഉപയോ​ഗിക്കുന്നവർ അറിയാൻ

അറബ് രാജ്യങ്ങളിൽ പോലും ലിബറൽ-മോഡേണിസ്റ്റ്-ഫെമിനിസ്റ്റ് പാൻഡെമിക് രോഗബാധയേറ്റവർ തട്ടം വലിച്ചെറിയുന്നത് കാണാം. പാർട്ടിക്ക് വേണമെങ്കിൽ അതിന്റെ പിതൃത്വവും ഏറ്റെടുക്കാം. രാജസ്ഥാനിലെയും മറ്റും പെണ്ണുങ്ങൾ മത-ജാതി വ്യത്യാസമന്യേ തലയും മുഖവും മറക്കുന്നത് പാർട്ടി അവിടെ ഇല്ലാത്തതുകൊണ്ടാണെന്ന് ആരും പറയാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button