KottayamLatest NewsKeralaNattuvarthaNews

വെ​ള്ളം പ​മ്പ്‌ ​ചെ​യ്യാ​നു​പ​യോ​ഗി​ക്കു​ന്ന മോ​ട്ടോ​റു​ക​ള്‍ മോ​ഷ്ടി​ച്ചു: യു​വാ​വ് പിടിയിൽ

കി​ട​ങ്ങൂ​ര്‍ കൂ​ട​ല്ലൂ​ര്‍ ഭാ​ഗ​ത്ത് ക​ള​ച്ചി​റ കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന വ​യ​ല പു​ത്ത​ന​ങ്ങാ​ടി ക​ള​പ്പു​ര​യി​ല്‍ അ​ല​ന്‍ കെ. ​സ​ജി(19)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

മ​ര​ങ്ങാ​ട്ടു​പി​ള്ളി: വെ​ള്ളം പ​മ്പ്‌​ ചെ​യ്യാ​നു​പ​യോ​ഗി​ക്കു​ന്ന മോ​ട്ടോ​റു​ക​ള്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റിൽ. കി​ട​ങ്ങൂ​ര്‍ കൂ​ട​ല്ലൂ​ര്‍ ഭാ​ഗ​ത്ത് ക​ള​ച്ചി​റ കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന വ​യ​ല പു​ത്ത​ന​ങ്ങാ​ടി ക​ള​പ്പു​ര​യി​ല്‍ അ​ല​ന്‍ കെ. ​സ​ജി(19)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. മ​ര​ങ്ങാ​ട്ടു​പ​ള്ളി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ട​പ്ലാ​മ​റ്റം ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ല്‍ നി​ന്ന് ഇ​യാ​ള്‍ മോ​ട്ടോ​റും ഇ​തി​ന് സ​മീ​പ​ത്താ​യി പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്ന മ​റ്റൊ​രു മോ​ട്ടോ​റും മോ​ഷ്ടി​ച്ചു ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ര്‍​ന്ന്, മ​ര​ങ്ങാ​ട്ടു​പിള്ളി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ള്‍ മോ​ഷ്ടി​ച്ച് വി​ല്പ​ന ന​ട​ത്തി​യ മോ​ട്ടോ​റു​ക​ള്‍ ചേ​ര്‍​പ്പു​ങ്ക​ല്‍ ഭാ​ഗ​ത്തു​ള്ള ആ​ക്രി ക​ട​യി​ല്‍ നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Read Also : എക്സ് മേധാവി ലിൻഡയുടെ ഫോണിൽ ‘എക്സ്’ ഇല്ല! വിഷയം ഏറ്റെടുത്ത് സോഷ്യൽ മീഡിയ, അഭിമുഖം വൈറലാകുന്നു

ഇ​യാ​ള്‍​ക്ക് കി​ട​ങ്ങൂ​ര്‍, കു​റ​വി​ല​ങ്ങാ​ട്, ഗാ​ന്ധി​ന​ഗ​ര്‍ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ളു​ണ്ട്. കി​ട​ങ്ങൂ​ര്‍ എ​സ്എ​ച്ച്ഒ ടി.​എ​സ്. റെ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button