ഭുവനേശ്വര്‍ : അമ്മയുമായി വാക്കുതര്‍ക്കമുണ്ടായതിന് പിന്നാലെ മകന്‍ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി. ഒഡീഷയിലെ കാന്തമ്മല്‍ ജില്ലയിലായിരുന്നു സംഭവം. ബഡിമുണ്ട സ്വദേശിനിയായ മഞ്ജുള നായക് (94) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ സമീര്‍ കുമാര്‍ നായകിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Also: 3 ദിവസം ഉരുളിയിലെ വെള്ളം ഒരു രാത്രി മുഴുവൻ.. നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവും
മറ്റൊരു കേസുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷമായി ജയിലിലായിരുന്ന സമീര്‍ ഒരാഴ്ച മുമ്പാണ് ജയില്‍മോചിതനായത്. വീട്ടിലെത്തിയതിന് പിന്നാലെ അമ്മ മഞ്ജുളയുമായി സമീര്‍ തര്‍ക്കമുണ്ടായിരുന്നു. വാക്കുതര്‍ക്കം രൂക്ഷമായതോടെ പ്രതി അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നാലെ തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിക്കുകയുമായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ അന്വഷണം പുരോഗമിക്കുകയാണ്. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചിട്ടുണ്ട്.
Post Your Comments