KeralaLatest NewsNews

വന്യ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ നിയമ ഭേദഗതി പരിഗണനയില്‍: മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: വന്യ മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകുന്നത് തടയാൻ ഇതുമായി ബന്ധപ്പെട്ട നിയമ ഭേദഗതി കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി ആക്രമണം തടയാൻ ആവശ്യമായ നടപടികൾ സർക്കാർ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെയും വന്യജീവികളുടെയും സംരക്ഷണം ഒരേപോലെ ഉറപ്പുവരുത്തുന്നതിനുള്ള ഫലപ്രദമായ പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോവുന്നത്. തൃശ്ശൂർ ജില്ലയുടെ മലയോര മേഖലയിൽ 140 കിലോമീറ്ററിലേറെ ദൂരത്തിൽ ഫെൻസിങ് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Read Also: തിരുവല്ല റെയില്‍വേ അടിപ്പാതയിൽ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി അപകടം: വയോധികനുള്‍പ്പെടെ മൂന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി

പശ്ചിമ ഘട്ടത്തിന്റെ അനന്തസാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് തൃശ്ശൂർ ജില്ലയെ ഹരിത ജില്ലയാക്കി മാറ്റും. അതിരപ്പള്ളി – വാഴച്ചാൽ മേഖലകളിലെ ടൂറിസം വികസന പ്രവർത്തനങ്ങൾക്കായി 140 കോടി രൂപ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. പുത്തൂർ സുവോളജിക്കൽ പാർക്കിനോടൊപ്പം വിഭാവനം ചെയ്യുന്ന സഫാരി പാർക്ക്, ഫോറസ്റ്റ് കോംപ്ലക്‌സ് എന്നിവയും സജീവ പരിഗണനയിലാണ്. സഫാരി പാർക്കിന്റെ വിശദവിവര റിപ്പോർട്ട് തയ്യാറായിക്കഴിഞ്ഞതായും മന്ത്രി എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. വനം വകുപ്പ് സെൻട്രൽ സർക്കിൾ തൃശ്ശൂരിനായി അനുവദിച്ച വാഹനത്തിന്റെ താക്കോൽദാനം മന്ത്രി എ കെ ശശീന്ദ്രൻ സെൻട്രൽ സർക്കിൾ ചീഫ് കൺസർവേറ്റർ കെ ആർ അനൂപിന് കൈമാറി. വെറ്ററിനറി യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. എം ആർ ശശീന്ദ്രനാഥിൽ നിന്നും സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ കീർത്തി ഉടമ്പടി പ്രമാണം ഏറ്റുവാങ്ങി. പീച്ചി വനം ഡിവിഷൻ, പീച്ചി വാഴാനി വന്യജീവി സങ്കേതം, ചൂലന്നൂർ മയിൽ സങ്കേതം, ചിമ്മിനി വന്യജീവി സങ്കേതം എന്നിവയുടെ ലോഗോ പ്രകാശനം മന്ത്രിമാരും എംഎൽഎമാരും ചേർന്ന് നിർവഹിച്ചു. ഇന്ത്യൻ പക്ഷികളുടെ സ്ഥിതിവിവര റിപ്പോർട്ട് പ്രകാശനം, മാലിന്യമുക്ത പ്രതിജ്ഞ, വന്യജീവി വാരാഘോഷം പ്രതിജ്ഞ എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു.

Read Also: തിരുവല്ല റെയില്‍വേ അടിപ്പാതയിൽ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി അപകടം: വയോധികനുള്‍പ്പെടെ മൂന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button