KasargodLatest NewsKeralaNattuvarthaNews

വീ​ട് തീ​പി​ടി​ച്ച് ക​ത്തിന​ശി​ച്ചു: വീട്ടുകാർ ഓടിരക്ഷപ്പെട്ടു, സംഭവം കാഞ്ഞങ്ങാട്

പു​ല്ലൂ​ർ കു​ള​ത്തു​ങ്കാ​ലി​ലെ ടി. ​ച​ന്ദ്ര​ന്‍റെ വീ​ടി​നാ​ണ് തീപി​ടി​ച്ച​ത്

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് തീ​പി​ടി​ച്ച് വീ​ട് ക​ത്തിന​ശി​ച്ചു. പു​ല്ലൂ​ർ കു​ള​ത്തു​ങ്കാ​ലി​ലെ ടി. ​ച​ന്ദ്ര​ന്‍റെ വീ​ടി​നാ​ണ് തീപി​ടി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്കാ​ണ് അ​പ​ക​ടം നടന്നത്. ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ്​ ക​ത്തി ന​ശി​ച്ച​ത്. പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റിന് ചൂ​ടു​പി​ടി​ച്ചെ​ങ്കി​ലും അ​പ​ക​ട​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​യി. അ​ടു​ക്ക​ള ഭാ​ഗം ഉ​ൾ​പ്പെ​ടെ ക​ത്തിന​ശി​ച്ചു. ഫ്രി​ഡ്​​ജി​നാ​ണ് ആ​ദ്യം തീ ​പി​ടി​ച്ച​തെ​ന്ന് ക​രു​തു​ന്നു. തീ ​ക​ത്തു​ന്ന​തുക​ണ്ട് വീ​ട്ടു​കാ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ മ​റ്റ് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​യി.

Read Also : ക​ർ​ണാ​ട​ക​യി​ൽനി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് കടത്താൻ ശ്രമം: ലക്ഷങ്ങൾ വിലയുള്ള നിരോധിത പാൻമസാല പിടികൂടി

അ​ടു​ക്ക​ള​യു​ടെ ഭാ​ഗ​ത്തെ ഓ​ടു​മേ​ഞ്ഞ മേ​ൽ​ക്കൂ​ര​യി​ലെ ക​ഴു​ക്കോ​ൽ ഭാ​ഗി​ക​മാ​യും ഫ്രി​ഡ്​​ജ്, ഗ്യാ​സ് സ്റ്റൗ, ​മി​ക്സി, ജ​ന​ൽ, അ​ടു​ക്ക​ള​യി​ലെ വ​യ​റി​ങ്, സ്വി​ച്ച് ബോ​ർ​ഡ്‌, മോ​ട്ടോ​ർ പാ​ന​ൽ ബോ​ർ​ഡ് എ​ന്നി​വ പൂ​ർ​ണ​മാ​യും ക​ത്തിന​ശി​ച്ചു. ഷോ​ർ​ട്ട്സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാണ് സം​ശ​യി​ക്കു​ന്നത്. ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ട്.

കാ​ഞ്ഞ​ങ്ങാ​ടു​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തു​മ്പോ​ൾ ഗ്യാ​സ് സി​ലി​ണ്ട​ർ ചൂ​ടുപി​ടി​ച്ചു വി​ക​സി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. സേ​നാം​ഗ​ങ്ങ​ൾ ഫ്രി​ഡ്​​ജി​ലെ തീ ​നി​യ​ന്ത്രി​ച്ചശേ​ഷം സി​ലി​ണ്ട​ർ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി വെ​ള്ളം പ​മ്പ് ചെ​യ്ത് തീയണ​ച്ചു. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീസ​ർ പി. ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീസ​ർ​മാ​രാ​യ പി. ​അ​നി​ൽ കു​മാ​ർ, ടി.​വി. സു​ധീ​ഷ് കു​മാ​ർ, പി. ​അ​നി​ലേ​ഷ്, പി. ​വ​രു​ൺ രാ​ജ്, പി.​ആ​ർ. അ​ന​ന്ദു, ഹോം​ഗാ​ർ​ഡ് കെ.​കെ. സ​ന്തോ​ഷ്‌ കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് തീ ​അ​ണ​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button