രാജ്യത്ത് ജിഎസ്ടി സമാഹരണത്തിൽ സെപ്റ്റംബറിലും റെക്കോർഡ് മുന്നേറ്റം. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, സെപ്റ്റംബറിലെ ജിഎസ്ടി സമാഹരണം 1,62,712 കോടി രൂപയായാണ് ഉയർന്നത്. മുൻ വർഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 10 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷം നാലാം തവണയാണ് രാജ്യത്തെ ജിഎസ്ടി വരുമാനം 1.60 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ എത്തുന്നത്. കൂടാതെ, ആദ്യ പകുതി അവസാനിക്കുമ്പോൾ 9,92,508 കോടി രൂപയായി ആകെ വരുമാനം ഉയർന്നിട്ടുണ്ട്.
ഈ മാസം ലഭിച്ച ആകെ വരുമാനത്തിൽ സിജിഎസ്ടി വിഭാഗത്തിൽ 29,818 കോടി രൂപയും, എസ്ജിഎസ്ടി വിഭാഗത്തിൽ 37,657 കോടി രൂപയും, ഐജിഎസ്ടി വിഭാഗത്തിൽ 83,623 കോടി രൂപയുമാണ് ലഭിച്ചത്. ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച ചരക്കുകളുടെ 881 കോടി രൂപ ഉൾപ്പെടെ സെസ് ഇനത്തിൽ 11,613 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. 2022 സെപ്റ്റംബറിനെ അപേക്ഷിച്ച് ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള നികുതിയിനത്തിൽ 14 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Also Read: ബൈക്ക് മോഷ്ടിച്ച് കടക്കാൻ ശ്രമം: പ്രതി പിടിയിൽ
Post Your Comments